കായണ്ണയിൽ അനധികൃത മദ്യവുമായി യുവാവ് പിടിയിൽ

കായണ്ണ: അനധികൃത മദ്യവുമായി വിൽപ്പനയ്ക്കിടെ യുവാവ് പോലീസ് പിടിയിലായി. കായണ്ണ സ്വദേശി കുന്നുമ്മൽ സുരേഷിനെയാണ് നാലു കുപ്പി മദ്യവുമായി പേരാമ്പ്ര പോലീസ് പിടികൂടിയത്. പേരാമ്പ്ര DYSP യുടെ നിർദ്ദേശ പ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻ വാസ്, DANSAF സ്ക്വാർഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, മുനീർ, ഷാഫി, ജയേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രദേശത്ത് ലഹരിക്കെതിരെ പേരാമ്പ്ര സബ് ഡിവിഷനിൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നും പേരാമ്പ്ര DYSP കുഞ്ഞിമൊയീൻ കുട്ടി പറഞ്ഞു.

