ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ലഭ്യമാക്കിയ ഫലവൃക്ഷതൈകൾ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിൽ പി ടി എ പ്രസിഡണ്ട് റസ്മിയ വി അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ അതുല്യ ബൈജു, വാർഡ് മെമ്പർ റസീന ഷാഫി, കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി, അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ പി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ് മാസ്റ്റർ കെ ടി ജോർജ്ജ് സ്വാഗതവും നന്ദകുമാർ ഇ നന്ദിയും പറഞ്ഞു.
