KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനം കൊയിലാണ്ടി നഗരസഭയിൽ വിപുലമായി ആചരിച്ചു.

  
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം കൊയിലാണ്ടി നഗരസഭയിൽ വിപുലമായി ആചരിച്ചു. “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. നഗരസഭാ തല പരിസ്ഥിതി ദിനാചരണം ജൈവ വൈവിധ്യ പാർക്കിൽ (കൊടക്കാട്ടും മുറി) വൃക്ഷത്തൈ നട്ട് ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, കെ. എ. ഇന്ദിര ടീച്ചർ, പ്രജില സി, നിജില പറവക്കൊടി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ പ്രദീപ് കുമാർ, ജമീഷ്, സീന, ഷൈനി, GVHSS കൊയിലാണ്ടി NSS കോർഡിനേറ്റർ വിജി, ADS ചെയർപേഴ്സൺ ബാവ കൊന്നേങ്കണ്ടി എന്നിവർ ആശംസകൾ നേർന്നു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനാചരണ പരിപാടിയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി NSS വളണ്ടിയർമാരും പുളിയഞ്ചേരി യു പി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും രമ്യ തിരുവലത്ത് നന്ദിയും പറഞ്ഞു.
Share news