ഭരണഘടന ശില്പി അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ മഹിളകളുടെ പ്രതിഷേധം

കൊയിലാണ്ടി: ഭരണഘടന ശില്പി ബി.ആര് അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എതിരെ ജനാധിപത്യ മഹിളാ അസോസിയേഷന് കൊയിലാണ്ടി ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് ഡി. ദീപ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.വി ഗിരിജ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുധ, ഇന്ദിര ടീച്ചര്‍, ബിന്ദു സോമന് എന്നിവര്‍ നേതൃത്വം നല്കി.
