KOYILANDY DIARY.COM

The Perfect News Portal

പണമിടപാടിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം; പി സതീദേവി

കോഴിക്കോട്‌: സ്വകാര്യസ്ഥാപനങ്ങളുമായി പണമിടപാട്‌ നടത്തുമ്പോൾ സ്ത്രീകൾ ജാഗ്രത കാണിക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തിക ഇടപാടിൽ സ്ത്രീകൾ ചൂഷണത്തിന് വിധേയരാകുന്നുണ്ട്‌. രേഖകളില്ലാതെ ഇടപാടുകളിൽ പണം നഷ്ടമാകുമ്പോൾ മാനസിക സംഘർഷത്തിന് ഇരകളാവുന്ന പരാതികൾ ലഭിക്കുന്നുണ്ട്‌.

കുടുംബകലഹം, വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം, ബന്ധുക്കൾ സ്വത്ത്‌ നിഷേധിക്കുന്ന സംഭവങ്ങൾ തുടങ്ങിയ പരാതികളും ലഭിച്ചു. ഭാര്യ- ഭർതൃ കലഹത്തിൽ കുട്ടികൾ മാനസിക സംഘർഷത്തിലാവുന്നുണ്ട്. തൊഴിലിടങ്ങളിലെ പരാതി കലക്ടറുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കമ്മിറ്റി കൈകാര്യം ചെയ്യണമെന്നും അവർ പറഞ്ഞു. 65 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. ഏഴെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. 46 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്ന് പുതിയ പരാതി ലഭിച്ചു. കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ റീന, ജിഷ, കൗൺസിലർമാരായ സബിന, അവിന എന്നിവരും പങ്കെടുത്തു.

 

 

Share news