പങ്കാളിത്ത പെൻഷൻ പിൻവലിക്കുക കെ എസ് ടി എ

കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക PFRDA ബിൽ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളുമായി കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു. അധ്യാപകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ആന്തട്ട ഗവ. യുപി സ്കൂളിൽ നടന്ന സമ്മേളനം KSTA സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി അനുരാജ് വി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ലാ പ്രസിഡണ്ട് പവിന പി അധ്യക്ഷത വഹിച്ചു.
.

.
സബ്ജില്ലാ ജോ. സെക്രട്ടറി ലിജു വി രക്തസാക്ഷി പ്രമേയവും, വൈസ് പ്രസിഡണ്ട് സുഭജ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു, സബ്ജില്ലാ സെക്രട്ടറി പി കെ ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ചിത് ലാൽ KP വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി R.M രാജൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡി. കെ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗണേഷ് കക്കഞ്ചേരി ശ്രീലേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അനിൽ പറമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ രാജേഷ് PT K നന്ദിയും പറഞ്ഞു.
.

.
ഗണേഷ് കക്കഞ്ചേരി എഴുതി അനീഷ് തിരുവങ്ങൂർ സംഗീതം നിർവഹിച്ച കലാവേദിയുടെ അധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് സമ്മേളനത്തിനു മുന്നോടിയായി അധ്യാപകരുടെ ഉജ്ജ്വല പ്രകടനം നടന്നു. 227 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
.

.
ഭാരവാഹികളായി പവിന പി (പ്രസിഡണ്ട്), പി.കെ. ഷാജി (സെക്രട്ടറി), ലിജു വി (ട്രഷറർ), രജ്ഞിത് ലാൽ കെ. പി, രാജഗോപാലൻ NK, ഗോപിനാഥ് KK (വൈസ് പ്രസിഡണ്ടുമാർ), സുഭജ കെ, B K പ്രവീൺ കുമാർ, സജിത് GR (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളന അനുബന്ധമായി മൂന്നോറോളം കുട്ടികൾ പങ്കെടുത്ത സ്നേഹ ചിത്രം പ്രഭാഷണം, അധ്യാപക കലോത്സവം എന്നിവയും സംഘടിപ്പിച്ചു.
