പുതിയ മെഷീൻ സ്ഥാപിച്ചതോടെ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഹൈടക് ആയി

മൂടാടി: പുത്തൻ മെഷീൻ വന്നതോടെ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഹൈടക് ആയി. മൂടാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ 3.5 ലക്ഷം രൂപയുടെ അത്യാധുനിക ഓട്ടോമാറ്റിക് മെഷീൻ സ്ഥാപിച്ചതോടെയാണ് വിവിധയിനം പരിശോധനകൾ സമയബന്ധിതമായും വളരെ കുറഞ്ഞ ചെലവിലും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം സംജാതമായിരിക്കുകയാണ്.
.

.
700 രൂപയുടെ പാക്കേജിൽ അവശ്യമായ എല്ലാ പരിശോധനകളും 400 രുപക്ക് അത്യാവശ്യമായി വേണ്ടി വരുന്ന പരിശോധനകളും ഇവിടെ ചെയ്യാൻ കഴിയുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. രജ്ഞിമ മോഹൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ സി.കെ. ശ്രീകുമാർ എന്നിവർ അറിയിച്ചു. എച്ച്. എം.സി. ഫണ്ടിൽ നിന്നാണ് അധുനിക ഉപകരണങ്ങൾ വാങ്ങിച്ചത്. രാവിലെ 8 മണി മുതലാണ് ലാബ് പ്രവർത്തന സമയം. പുതിയ മെഷീൻ ഉത്ഘാടനം പ്രസിഡൻ്റ് സി.കെ ശ്രീകമാർ നിർവ്വഹിച്ചു.
.

.
വാർഡ് മെമ്പർ പപ്പൻ മൂടാടി എച്ച്.എം.സി.അംഗങ്ങളായ കെ.എം. കുഞ്ഞിക്കണാരൻ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, ഡോ. അനസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ടി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മെഡിക്ക ലോഫീസർ ഡോ രജ്ഞിമ മോഹൻ സ്വാഗതവും ജെഎച്ച്ഐ സത്യൻ നന്ദിയും പറഞ്ഞു
