KOYILANDY DIARY.COM

The Perfect News Portal

ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായി

വടകര: ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: ഡിസ്ട്രിക്ട് ഇലവനും, സെൻ്റ് ആൻ്റണീസ് വടകരയും ജേതാക്കളായി. വടകര നാരായണ നഗർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇലവനും വനിതാ വിഭാഗത്തിൽ വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളും ജേതാക്കളായി.
.
.
പുരുഷ വനിതാ വിഭാഗങ്ങളിൽ സിഎം സിറ്റി കാലിക്കറ്റ്‌ രണ്ടാം സ്ഥാനം നേടി. അസോസിയേഷൻ സെക്രട്ടറി ടി. യു ആദർശ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അഖിൽ നിസിം, മുഹമ്മദ്‌ ഹാദിഖ്, സ്വാതി, നിരഞ്ജന എന്നിവർ സംസാരിച്ചു.
Share news