പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക. ആർ എസ് പി

ചിപ്പിലിതോട്: ഇൻഡ്യ മുന്നണിയുടെ ദേശീയ തലത്തിലെ തന്നെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായ പ്രിയങ്ക ഗാന്ധിയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ജനാധിപത്യം പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആർ എസ് എസിൻ്റെ അപ്രഖ്യാപിത നയം ഇൻഡ്യയെ തന്നെ വിഴുങ്ങുന്ന സാഹചര്യമാണ്.
.

.
ജനാധിപത്യ മതേതര ചേരികളുടെ ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയൂ. ആർ എസ് പി പുതുപ്പാടി കോടഞ്ചേരി സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൺ ഉദ്ഘാടനം ചെയ്ത് കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. പി ജി പ്രസന്നകുമാർ അഭിപ്രായപ്പെട്ടു.
.

.
ആർ എസ് പി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ കെ എം മുഹമ്മദ് റഫീഖ്, വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, വർഗ്ഗീസ് പുത്തൻപുര,
ടി കെ അബ്ദുള്ളക്കോയ, വിൽസൻ ജോൺ, റഷീദ് പുളിയഞ്ചേരി, ഷാജി പാലത്തിങ്കൽ, സജി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. തോമസ് പൂവത്തിനാൽ, ഷോജി മരുതിലാവ്, മോഹനൻ ചിപ്പിലിതോട് എന്നിവർ നേതൃത്വം നൽകി.
