KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് കാട്ടുപന്നികൾ നടുറോഡിലിറങ്ങി

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് എരഞ്ഞിമങ്ങാട് വേട്ടേക്കോട് റോഡിൽ മൂന്ന് കാട്ടുപന്നികൾ നിലയുറപ്പിച്ചത്. നിരവധി യാത്രക്കാർ പോകുന്ന റോഡിലാണ് സംഭവം. യാത്രക്കാർക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് പ്രദേശത്ത് പന്നികൾ ഉയർത്തുന്നത്. മണ്ണു പാടത്തിനും അകമ്പാടത്തിനും ഇടയിൽ കാട്ടുപന്നി റോഡ് മുറിച്ച് കടന്ന് വാഹനങ്ങളിൽ ഇടിച്ച് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.

Share news