KOYILANDY DIARY.COM

The Perfect News Portal

വീണ്ടും ചൂളംവിളി.. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ തീവണ്ടികൾ നിർത്തിത്തുടങ്ങി

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്നു രാവിലെ തീവണ്ടി നിർത്തിയത്. വിവധ സംഘടനകളും പി.എ.സി ചെയർമാൻ പി. കെ. കൃഷ്ണദാസ് ഉൾപ്പെടെ കൊടുത്ത നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീവണ്ടികൾ ഇന്നു മുതൽ സ്റ്റോപ്പ് അനുവദിച്ചിരുന്നത്.
ഷൊർണൂർ, കണ്ണൂർ മെമു എന്നീ ട്രെയിനുകൾ ആണ് ഇന്ന് ആദ്യമായി നിർത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ ഗംഭീരമാക്കി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും, മാല ചാർത്തിയുമാണ് സ്വീകരണ പരിപാടികൾ തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ഗീതാനന്ദൻ, കുന്നുമ്മൽ മനോജ്, വി.വി.മോഹനൻ, അവിണേരി ശങ്കരൻ, ഉണ്ണികൃഷ്ണണൻ തിരുളി, കെ.ബിനോയ്, കുഞ്ഞിരാമൻ വയലാട്ട്, രാധൻ അരോമ, മനോജ്, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ.ജയ്കിഷ്, അഭിൻ അശോക്, വിനോദ് കാപ്പാട്, എൻ.കെ. അനിൽകുമാർ, സജീവൻ പൂക്കാട് തുടങ്ങിയവരും പങ്കെടുത്തു.
60 23 ഷൊർണ്ണൂർ – കണ്ണൂർ മെമു 6481 കോഴിക്കോട്, കണ്ണൂർ പാസഞ്ചർ, 6450 കണ്ണൂർ, ഷൊർണ്ണൂർ എക്സ്പ്രസ്സ്,6024, കണ്ണൂർ മെമു തുടങ്ങിയ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് പുന സ്ഥാപിച്ചത്.
Share news