ഗുരു ചേമഞ്ചേരിയെ കാണാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ..

ഗുരു ചേമഞ്ചേരിയെ കാണാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ.. ഗുരുവിൻ്റെ നൂറാം പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായാണ് 2015 ജൂലായിൽ ജന്മനാടായ ചേലിയയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. ഏറെ നേരം ഗുരുവിനോട് സംസാരിച്ച അദ്ധേഹം ആശംസകൾ നേരുക മാത്രമല്ല. ഗുരുവിൻ്റ പേരിൽ ജന്മശദാബ്ദി മന്ദിരത്തിന് ഉമ്മൻചാണ്ടി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

പ്രഖ്യാപനം നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ജനം സ്വീകരിച്ചത്. ഗുരുവിന്റെ പിറന്നാള്‍ ദിനമായ മിഥുനമാസത്തിലെ കാര്‍ത്തികനാളിലായിരുന്നു ധന്യം എന്ന പേരിട്ട ചടങ്ങുകൾ സംഘടിപ്പിച്ചത്. ഇന്ന് ഉമ്മൻചാണ്ടി വിടപറയുമ്പോൾ ഈ നാടിന് ഓർക്കാൻ ഒരുപാട് നിമിഷങ്ങളാണ് കടന്ന് പോകുന്നത്.


