ഇൻസ്റ്റ പോലെ വാട്സാപ്പും; പുതിയ ഫീച്ചറുമായി മെറ്റ
വാട്സാപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിൽ വേണ്ടപ്പെട്ടവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പും അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ സ്റ്റാറ്റസുകളിൽ ഇനി ആളുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. വാട്സാപ്പ് ഫീച്ചർ ട്രാക്കർ WABetaInfo യുടെ പോസ്റ്റ് പ്രകാരം ആൻഡ്രോയിഡ് 2.24.20.3 അപ്ഡേറ്റിലാണ് പുതിയ ഫീച്ചർ ലഭിക്കുക.

പുതിയ അപ്ഡേറ്റിൽ ഉപഭോക്താവിന്റെ സ്വകാര്യതക്കാണ് വാട്സാപ്പ് മുൻഗണന നൽകുന്നത്. അതു കൊണ്ട് തന്നെ മെൻഷൻ ചെയ്താലും ചെയ്യുന്നയാൾക്കും മെൻഷൻ ചെയ്ത ഉപഭോക്താവിനും മാത്രമേ ഇത് അറിയാൻ സാധിക്കൂ. മെൻഷൻ ചെയ്ത കോണ്ടാക്ടിന് ഇൻസ്റ്റഗ്രാം പോലെ നോട്ടിഫിക്കേഷൻ പോകുകയും ചെയ്യും.



 
                        

 
                 
                