ഞങ്ങളും കൃഷിയിലേക്ക്.. പച്ചക്കറി തൈ വിതരണവും നടീൽ ഉദ്ഘാടനവും
ഞങ്ങളും കൃഷിയിലേക്ക്.. കൊയിലാണ്ടി നഗരസഭ ഞങ്ങളും കൃഷിയിലേക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബശ്രീ കൃഷിക്കൂട്ടങ്ങൾക്കുള്ള പച്ചക്കറി തൈ വിതരണവും നടീൽ ഉദ്ഘാടനവും നടന്നു. നഗരസഭ നഗരസഭ 15-ാം വർഡിൽ നടന്ന പരിപാടി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വിദ്യ പി, മുൻ കൌൺസിലർമാരായ എം.വി. ബാലൻ, രേഖ. വികെ, സി.കെ ആനന്ദൻ, കൃഷിക്കൂട്ടം പ്രവർത്തകർ തുടങ്ങയവർ സംബന്ധിച്ചു.
