KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

കൊയിലാണ്ടി മുനിസിപ്പാലിറ്റി 2024-25 വർഷത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പ്രജില, വാർഡ് കൗൺസിലർമാരായ വൈശാഖ്, സുധാകരൻ, സിന്ധു സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
50 പേർക്കാണ് മുനിസിപ്പാലിറ്റി വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നത്. 4000 രൂപയോളം യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് 75% കോസ്റ്റ് മുനിസിപ്പാലിറ്റി വഹിക്കുന്നതാണ്. 200000 രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര സ്വാഗതവും ഫിഷറീസ് ഓഫീസർ നന്ദിയും പറഞ്ഞു.
Share news