KOYILANDY DIARY.COM

The Perfect News Portal

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളായ ഇരുവരും ഇന്നും കോടതിയിൽ ഹാജരായില്ല. 2 തവണ ഹാജരാവാത്തതിനെ തുടർന്നാണ് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. പരാതിക്കാരൻ യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.

കത്വ – ഉന്നാവൊ കുടുബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തി എന്നായിരുന്നു മുൻ യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിൻ്റെ പരാതി. 2018 ഏപ്രിൽ 20 ന് കേരളത്തിലെ പള്ളികൾക്ക് പുറമെ വിദേശത്ത് നിന്നും സമാഹരിച്ച പണത്തിലെ 15 ലക്ഷം രൂപ പി കെ ഫിറോസ് വകമാറ്റി ചെലവഴിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച കുന്ദമംഗലം സി ഐ  സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയാണ് യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നടപടി തുടരുന്നത്.
Share news