മൂടാടി ഗ്രാമപഞ്ചായത്തിൽ സന്നദ്ധതീരം ദുരന്ത നിവാരണ പരിശീലനം നടന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ സന്നദ്ധ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധതീരം ദുരന്ത നിവാരണ പരിശീലനം നടന്നു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സന്നദ്ധ തീരം പ്രൊജക്റ്റ് കോർഡിനേറ്റർ ടോമി സി ആമുഖം നൽകി സ്വാഗതം ആശംസിച്ചു. എം.പി. അഖില ടി. കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

18 വാർഡുകളിലും ദുരന്ത നിവാരണ സന്നദ്ധ സേനയെ തയാറാക്കാൻ വേണ്ടിയാണ് പരിശീലനം നടത്തിയത്. വിപിൻ, സുമേഷ് (കോസ്റ്റ് ഗാർഡ്), അശ്വതി പി (ജില്ലാ ഹസാർഡ് അനലിസ്റ്റ്, കോഴിക്കോട്), സുകേഷ്, ലിനീഷ് (ഫയർ & റെസ്ക്യൂ ഓഫീസേഴ്സ്, കൊയിലാണ്ടി) തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. സന്നദ്ധതീരം പ്രൊജക്റ്റ് കോർഡിനേറ്റർ അക്രം നന്ദി പറഞ്ഞു.
