വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് 15 കാരിയെ പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ

കൊയിലാണ്ടി: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് 15 കാരിയെ പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. കാസർകോട് ചിലമ്പാടി കൊടിയാമ ചെപ്പിനടക്കകം വീട്ടിൽ മുഹമ്മദ് സാലി (35)നെയാണ് വിദേശത്ത് നിന്നു വരവെ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യഭ്യാസമുള്ള ഇയാൾ 7 വർഷമായി സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർറാണ്. യൂട്യൂബിൽ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്ളോഗ്സ്, ഷാലു കിംഗ് ഫാമിലി, എന്ന പേരിലാണ് പ്രവർത്തിക്കുന്നത്.
.

.
2016 ൽ ആദ്യ വിവാഹം കഴിച്ചതിൽ ഇയാൾക്ക് മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്. ഇൻസ്റ്റാം ഗ്രാം, സ്നാപ് ചാറ്റ് വഴിയാണ് പരിചയം കൂടുതാലായത്. പിന്നീട് പ്രണയമായി തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
.

.
കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനതാവളം വഴി എത്തിയപ്പോൾ കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ ആർ സി ബിജു, സന്തോഷ് ലാൽ, കെ.പി. ഗിരീഷ്, എ എസ് ഐ, വിജു വാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
