ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി

തിരുവനന്തപുരത്ത് വെച്ച് നടന്ന പതിനേഴാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി. കെട്ടുകാരിപ്പയറ്റില്‍ വി കെ എം കളരിയിലെ ഇഷാനും പവനും സ്വര്‍ണ്ണ മെഡല്‍ നേടി. മെയ്പ്പയറ്റില്‍ ശ്രീനന്ദ് വെള്ളിയും, ചുവടില്‍ അതുല്‍ കൃഷ്ണ വെങ്കലവും കരസ്ഥമാക്കി. മൂന്നു തവണ നാഷണല്‍ ചാമ്പ്യനായ അംബരീഷ് ഗുരുക്കളുടെ പരിശീലനത്തിലാണ് ഇവര്‍ നേട്ടം കൊയ്തത്.

മെയ് 30, 31, ജൂണ്‍ 1 തീയതികളില്‍ ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 19 സംസ്ഥാനങ്ങളില്‍ നിന്നായി 713 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി കേരളം മുന്നിട്ടപ്പോള്‍ ആള്‍ റൗണ്ടര്‍ ട്രോഫി തിരുവനന്തപുരം സ്വന്തമാക്കി.

