തിരുവങ്ങൂർ യുപി സ്കൂളിൽ വിജയാഘോഷം

പൂക്കാട്: റവന്യൂ ജില്ല- സബ് ജില്ല സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ്’ വിജയ ഘോഷം 2024′ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറികളിലെ പഠനങ്ങൾക്കുമപ്പുറം വിദ്യാർത്ഥികളിലെ വൈവിധ്യമാർന്ന കഴിവുകളെ കണ്ടെത്തുകയും അതിനെ പരിപോഷിപ്പിച്ച് ജീവിത വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിൻ്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡണ്ട് പി ഹാരിസ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, വാർഡ് മെമ്പർ പി. സുധ, സ്കൂൾ മാനേജർ പി പ്രേമലത അമ്മ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എ. ആർ ഷമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എസ് ഷൈനിമ നന്ദിയും പറഞ്ഞു.
