വെറ്ററൻസ് ഫുട് ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാടിന്റെ ആഭിമുഖ്യത്തിൽ വെറ്ററൻസ് ഫുട് ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ആവേശമായിമാറിയ മൽസരത്തിൽ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള ശാല കൊരയങ്ങാട് കെ.കെ, വിനോദിന്റെ നേതൃത്വത്തിലുള്ള പ്ലേമേഴ്ക്കേഴ്സ് കൊരയങ്ങാടിനെ ട്രൈ ബേക്കറിൽ 5.4ന് പരാജയപ്പെടുത്തി വിജയികളായി.

മുഹൂൽ സജീവ്, സി. എസ് നിഖിൽ, എസ്, അഭിമന്യൂ , നവനീത്, അഭിനന്ദ്, ശ്രീ ഗേഷ്, ട്രോഫികൾ വിതരണം ചെയ്ത . വിജയികളായ ശാല കൊരയങ്ങാടിന് പി.പി. സുധീർ ട്രോഫി വിതരണം ചെയ്തു. വിക്ടറി കൊരയങ്ങാടിന്റെ ഓണാഘോഷപരിപാടികൾ തിരുവോണ നാളിൽ ഉച്ചയ്ക്ക് ശേഷം കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

