KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന മാധ്യമപ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്‌കാരം വൈകിട്ട് തൈക്കാട് ശ്‌മശാനത്തിൽ.

Share news