ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക പ്രകാശനം ചെയ്തു

കോഴിക്കോട്: ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക പ്രകാശനം ചെയ്തു. കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിച്ചു. ആദ്യപ്രതി തിരക്കഥാകൃത്ത് ശത്രുഘ്നൻ സ്വീകരിച്ചു. ചില്ല മാസിക മാനേജിംഗ് എഡിറ്റർ പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.
.

.
ചടങ്ങിൽ സ്മരണികയുടെ ആദ്യവായന ഗാനരചയിതാവ് പി കെ ഗോപിയും ആമുഖ ഭാഷണം എഴുത്തുകാരൻ യു കെ കുമാരനും നിർവഹിച്ചു. കവി പി പി ശ്രീധരനുണ്ണി, പി ആർ നാഥൻ, സുശീൽകുമാർ തിരുവങ്ങാട് തുടങ്ങിയവർ ഇളയിടത്തോർമ്മകൾ പങ്കുവെച്ചു. ഡോ. പ്രേമദാസ് ഇരുവള്ളൂർ സ്വാഗതവും ചന്ദ്രൻ വാല്യക്കോട് നന്ദിയും പറഞ്ഞു.
