വെഞ്ഞാറമൂട് കൂട്ടക്കൊല: അനിയനേയും പെൺസുഹൃത്തിനേയും കൊലപ്പെടുത്തിയ കേസിൽ അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകളിൽ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് ഇപ്പോൾ അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവിൻ്റെ ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് സിഐ അനൂപ് അറിയിച്ചു.
