KOYILANDY DIARY.COM

The Perfect News Portal

500 കോടിയുടെ ഭൂമി കുംഭകോണം തട്ടിപ്പ് കേസില്‍ രാജീവ് ചന്ദ്രശേഖരനെ വെള്ളപൂശി വിഡി സതീശൻ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക കരുതല്‍. ബിജെപി സംസ്ഥാന നേതൃത്വത്തിനെയാകെ വെട്ടിലാക്കിയ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാജീവ് ചന്ദ്രശേഖരനെ തള്ളാതെ പ്രതിപക്ഷ നേതാവിന്റെ മറുപടി. രാഷ്ട്രിയ നേതാക്കള്‍ ആകുമ്പോള്‍ ആരോപണം വരുമെന്നും ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നുമായിരുന്നു വിഡി സതീശന്റെ മറുപടി.

ഒക്ടോബര്‍ 16ന് കൈരളി ദില്ലി റിപ്പോര്‍ട്ടര്‍ വിഷ്ണു തലവൂരാണ് പരാതിയുടെ പകര്‍പ്പുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. 20 വര്‍ഷമായി മൂടിവച്ച അഴിമതി ആണ് പുറത്ത് വന്നത്. പരാതി പിന്‍വലിക്കാന്‍ വലിയ ഭീഷണികള്‍ ആണ് ബിജെപിയില്‍ നിന്നും നേരിടുന്നതെന്ന് പരാതി ഉന്നയിച്ച അഡ്വ. ജഗദേഷ് കുമാര്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കൃത്യമായ മറുപടി പറയാനാകാതെ ബിജെപി നേതൃത്വത്തിന് മാധ്യമങ്ങളോട് കയര്‍ത്ത് ഇറങ്ങിപോകേണ്ട സ്ഥിതി വരെയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ കുംഭകോണത്തില്‍ അടിപതറിയിരിക്കുകയാണ് ബിജെപി നേതൃത്വം.

Advertisements
Share news