കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് നല്‍കി വിസി ഉത്തരവിറക്കി

കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് നല്‍കി വിസി ഉത്തരവിറക്കി. 7 -ാം തീയതി രേഖപ്പെടുത്തിയാണ് ഉത്തരവ്. നേരത്തെ മിനി കാപ്പന് ചുമതല നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിന് പകരമായി ഹേമ ആനന്ദിനും ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതോടെ കേരള സര്‍വകലാശാല അസാധാരണ നടപടി ക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

ഇതിനിടെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എത്തി രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചു. രജിസ്ട്രാറെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല. നേരത്തെ കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയണമെന്ന് വിസി നിര്‍ദേശം നല്‍കിയിരുന്നു.

