കേരളപ്പിറവി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ 68 ചെടിച്ചട്ടികളുമായി പൂന്തോട്ട നിർമ്മാണം നടത്തി

ചിങ്ങപുരം: കേരളത്തിൻ്റെ 68-ാമത് ജന്മദിനത്തിൽ 68 കുട്ടികളുടെ പേര് എഴുതിയ ചെടിച്ചട്ടിയും, ചെടിയും സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച് മനോഹരമായ പൂന്തോട്ടമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. മൂടാടി കൃഷി ഓഫീസർ
പി. ഫൗസിയ സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാന് ചെടിച്ചട്ടി കൈമാറി പദ്ധതി
ഉദ്ഘാടനം ചെയ്തു.

എം.പി.ടി.എ. പ്രസിഡണ്ട് പി.എം. ആയിഷ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹ്മാൻ, വി.ടി.ഐശ്വര്യ, പി. നൂറുൽഫിദ, സി. ത്രയംബക്, ടി.പി. ജസമറിയം, നദീറ ചാത്തോത്ത്, വി.പി. സരിത, പി. സിന്ധു എന്നിവർ പ്രസംഗിച്ചു.
