KOYILANDY DIARY.COM

The Perfect News Portal

പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനെതിരെ ശാന്തി ദീപം തെളിയിച്ച് വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ

.
ചിങ്ങപുരം: പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനെതിരായി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ. JRC ആഭിമുഖ്യത്തിൽ ‘ശാന്തി ദീപം’ തെളിയിച്ച്
 പത്രത്തിൽ വന്നു കൊണ്ടിരിക്കുന്ന യുദ്ധ വാർത്തകൾ പ്രദർശിപ്പിച്ചുകൊണ്ട്
യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. എസ്. അദ്വിത അധ്യക്ഷത വഹിച്ചു. പി. നൂറുൽ ഫിദ, എ.എസ്. ശ്രിയ, പി.കെ. അബ്ദുറഹ്മാൻ, അശ്വതി വിശ്വൻ, റെന ഫാത്തിമ എന്നിവർ സംസാരിച്ചു.
Share news