KOYILANDY DIARY.COM

The Perfect News Portal

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടന്ന് മിന്നല്‍ പ്രളയമുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നു. പ്രതികൂല കാലാവസ്ഥയും റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു.

ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും കരസേനയും വ്യോമസേനയും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഓപ്പറേഷന്‍ ശിവാലിക് എന്ന പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തിലൂടെ 413 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. വ്യോമ സേന വിമാനങ്ങളും ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്.

 

മിന്നല്‍ പ്രളയത്തില്‍ 12 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 28 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുന്നു. ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തിലാണ് മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. അതേസമയം കാണാതായത് എത്ര പേരെന്ന് കൃതൃമായ കണക്ക് ലഭിച്ചിട്ടില്ലെന്നും ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണെന്നും കേണൽ ഹർഷവർധൻ വ്യക്തമാക്കി.

Advertisements
Share news