വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോൺ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോൺ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി. അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ആത്മാര്‍ഥമായ ദു:ഖം അറിയിക്കുന്നു. ദുരിത ബാധിതര്‍ക്കായി പ്രാര്‍ഥിക്കുവെന്നും അദ്ദേഹം പറഞ്ഞു. പ്രയാസ കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
