KOYILANDY DIARY.COM

The Perfect News Portal

പുരസ്കാരത്തിൽ സന്തോഷമെന്ന്‌ ഉർവശി; അഭിനയ ജീവിതത്തിലെ ആറാമത്തെ നേട്ടം

തിരുവനന്തപുരം: 2023 സംസ്ഥാന ചലച്ചിത്ര അവാർഡ്‌ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന്‌ ഉർവശി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പുരസ്കാരം ലഭിച്ചതിൽ സംവിധായകൻ ക്രിസ്റ്റോ ടോമിയോടും നടി നന്ദി പറഞ്ഞു. ഉള്ളൊഴുക്ക്‌ ചിത്രത്തിലെ അഭിനയത്തിനാണ്‌ ഉർവശിയെ മികച്ച നടിക്കുള്ള പുരസ്കാരം തേടിയെത്തിയത്‌. ചിത്രത്തിൽ പാ‍ർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായാണ്‌ ഉർവശി വേഷമിട്ടിരിക്കുന്നത്‌.

ഉള്ളൊഴുക്കിന്‌ ഉൾപ്പെടെ ആറ്‌ സംസ്ഥാന അവാർഡുകളാണ്‌ ഉർവശി നേടിയിരിക്കുന്നത്‌. 1989 ൽ മഴവിൽക്കാവടി, വർത്തമാനകാലം, 1990 ൽ തലയിണ മന്ത്രം, 1991 ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം,  1995 ൽ കഴകം, 2006ൽ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ ഉർവശിക്ക്‌ അവാർഡ് ലഭിച്ചത്‌. 2006-ൽ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാർഡും ഉർവശിക്ക്‌ ലഭിച്ചിട്ടുണ്ട്.

Share news