KOYILANDY DIARY.COM

The Perfect News Portal

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു

കൊയിലാണ്ടി: ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ ടി പ്രവർത്തി പരിചയമേള അത്തോളി ജി വി എച്ച് എസ് എസിൽ ആരംഭിച്ചു. ഒക്റ്റോബർ 10, 11 തിയ്യതികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി എ ഇ ഒ പി പി സുധ മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനി, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, അത്തോളി വി എച്ച് എസ് ഇ, ജി വി എച്ച് എസ് എസ് പ്രിൻസിപ്പൾ ഫൈസൽ കെ പി, പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ ഇന്ദു സ്വാഗതവും സി കെ ബാലകൃഷ്ണൻ നന്ദിയും പ്രകടിപ്പിച്ചു.
Share news