മേലടി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി
കൊയിലാണ്ടി: മേലടി ഉപജില്ലാശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി, തൃക്കോട്ടൂർ യു.പി. എന്നിവിടങ്ങളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ മുഖ്യാതിഥിയായി.
ഗ്രാമപ്പഞ്ചായത്തംഗം ബിനു കാരോളി, പി.ടി.എ. പ്രസിഡണ്ട് ബിജു കളത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. വിനോദ്, പ്രിൻസിപ്പൽ കെ. സജിത്ത്, വി. അനുരാജ്, കെ. മനോജ് കുമാർ, സജീവൻ കുഞ്ഞോത്ത്, എം. ദാവൂദ്, ഡി. ജയറാണി, കെ. പ്രദീപ്. പ്രഥാനാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ എന്നിവർ സംസാരിച്ചു.

