ഐക്യ കർഷകസംഘം കോഴിക്കോട് ജില്ലാ കൺവൻഷൻ
കൊയിലാണ്ടി: ഐക്യ കർഷകസംഘം കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. കർഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയം തിരുത്തുക. മുഴുവൻ കാർഷിക വായ്പയ്ക്കും മൊറട്ടോറിയം അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് സുധീർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബേബിജോൺ സെന്ററിൽ ചേർന്ന കൺവൻഷനിൽ എൻ എസ് രവി അധ്യക്ഷത വഹിച്ചു.

ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ വൈ എഫ് ജില്ലാ സെകട്ടറി എൻ കെ ഉണ്ണികൃഷ്ണൻ, അക്ഷയ് പൂക്കാട്, ഗിരീഷ് മാസ്റ്റർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ഐക്യകർഷ സംഘം ജില്ലാ സെക്രട്ടറിയായി റഷീദ് പുളിയഞ്ചേരിയെയും പ്രസിഡണ്ടായി എൻ എസ് രവി എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
