കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാരമിത്ര ധനസഹായ വിതരണം ചെയ്തു.

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വ്യാപാരമിത്ര ധനസഹായ വിതരണം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീല വിതരണ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അംഗങ്ങൾക്കായി ധനസഹായം നൽകുന്നതിനായി രൂപീകരിച്ചിട്ടുള്ള ഒരു ട്രസ്റ്റാണ് വ്യാപാരി മിത്ര. കൊയിലാണ്ടി ഏരിയ സെക്രട്ടറി സി കെ മനോജ് അധ്യക്ഷൻ വഹിച്ചു.

ട്രസ്റ്റിൽ അംഗങ്ങളായിട്ടുള്ള വ്യാപാരി സമിതി മെമ്പർമാരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് ട്രസ്റ്റ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ട്രസ്റ്റിൽ അംഗത്വമെടുത്ത് മരണപ്പെടുന്ന മെമ്പർമാർക്ക് 5 ലക്ഷം രൂപ സഹായം നൽകുന്ന പദ്ധതിയാണിത്. ട്രസ്റ്റിൽ അംഗങ്ങളായിട്ടുള്ള മെമ്പർമാർ രോഗബാധിതരായി ചികിത്സ തേടുമ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട ഹോസ്പിറ്റൽ ബില്ലിന്റെ 20 ശതമാനം സഹായവും വ്യാപാര മിത്രയിലൂടെ നൽകുന്നു.

.
കൊയിലാണ്ടി കൊല്ലം യൂണിറ്റിലെ പി സത്യനാഥൻ്റെ മരണാനന്തര സഹായം ബന്ധുക്കൾക്ക് കൈമാറി. മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ അജിത്ത്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ ജോയിൻ സെക്രട്ടറി പിആർ രഘുത്തമൻ, ടിടി ബൈജു എന്നിവർ സംസാരിച്ചു. സമിതി കൊല്ലം യൂണിറ്റ് സെക്രട്ടറി ഓട്ടൂർ പ്രകാശ് സ്വാഗതവും ഏരിയ പ്രസിഡണ്ട് വി പി ശങ്കരൻ നന്ദിയും പറഞ്ഞു.
