മോദിസർക്കാറിനും ആഗോള സാമ്രാജ്യത്വത്തിനുമെതിരെ യു ഡി ടി എഫ് സായാഹ്ന സദസ്സ്

കൊയിലാണ്ടി: മോദിസർക്കാറിനും ആഗോള സാമ്രാജ്യത്വത്തിനുമെതിരെ യു ഡി ടി എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാൻറ് പരിസരത്ത് പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാനമാകെ യു ഡി ടി എഫ് നടത്തുന്ന പ്രതിഷേധ സദസ്സിൻ്റെ ഭാഗമായി നടന്ന പരിപാടി മുസ്ലിംലീഗ് നഗരസഭ ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.

ഗോപാലൻ കാര്യാട്ട് കൗൺസിലർ പയ്യോളി നഗരസഭ, വി ടി സുരേന്ദ്രൻ,
സി കെ ബാബു, [ജെ എസ് എസ്], പി കെ പുരുഷോത്തമൻ, റാഫി കെ, കെ യം സോമൻ, റഷീദ് പുളിയഞ്ചേരി, കെ പി രാജൻ മൂടാടി, പ്രഭീഷ് എൽ വി എന്നിവർ സംസാരിച്ചു. കാസിം കോടിക്കൽ സ്വാഗതവും അനിൽ പള്ളിക്കര നന്ദിയും രേഖപ്പെടുത്തി.
