KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദു:സ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, പൂക്കാട് മുക്കാടി ബീച്ച് റോഡിനോടുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, ജൽ ജീവൻ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കി കുടിവെള്ളക്ഷാമം രൂക്ഷമായ തീരദേശത്ത് ശുദ്ധജലമെത്തിക്കുക, പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന MCFന്റെ മേൽക്കൂര നഷ്ടപ്പെട്ട് ചോർന്നൊലിക്കുന്ന അവസ്ഥക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി ജില്ലാ ചെയർമാൻ മാഞ്ചേരി സത്യനാഥൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് വൈസ് ചെയർമാൻ ശശി കുനിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് സിക്രട്ടറി റഷീദ് വെങ്ങളം മുഖ്യഭാഷണം നടത്തി.
കൺവീനർ എം.പി. മൊയ്തീൻ കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ് മാസ്റ്റർ, റസീന ഷാഫി, വത്സല പുല്ല്യത്ത്, അബ്ദുള്ള വലിയാണ്ടി, ആലിക്കോയ കണ്ണങ്കടവ് എന്നിവർ സംസാരിച്ചു. ഷബീർ എളവനക്കണ്ടി, അനി പാണലിൽ, ആലിക്കോയ ഹിദായത്ത്, വാഴയിൽ ശിവദാസ്, ഹംസക്കോയ കല്ലിൽ, ശ്രീജ കണ്ടിയിൽ, കാർത്തി മേലോത്ത്, ഉണ്ണികൃഷ്ണൻ തിരുവങ്ങൂർ, മുഹമ്മദ് റംഷി, അനീഷ കല്ലിൽ എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.
Share news