യു.എ ഖാദർ സാംസ്ക്കാരിക പാർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു.

കൊയിലാണ്ടി നഗരസഭ യു.എ ഖാദർ സാംസ്ക്കാരിക പാർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു. പാർക്ക് നിർമ്മിച്ചു നൽകിയ ബാലൻ അമ്പാടിയെ വേദിയിൽ ആദരിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാഥിതിയായി.

ഉപാധ്യക്ഷൻ കെ. സത്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. കെ. ചന്ദ്രൻ, മനോജ് പയറ്റു വളപ്പിൽ, എസ്. സുനിൽ മോഹൻ, വായനാരി വിനോദ്, കെ.എം. നജീബ്, സി. സത്യചന്ദ്രൻ, ടി.കെ. രാധാകൃഷ്ണൻ, ടി.എം.ഇസ്മയിൽ, കെ.റഷീദ്, വ്യാപാരി സംഘടനാ നേതാക്കളായ കെ.എം. രാജീവൻ, കെ.കെ. നിയാസ്, സി.കെ. മനോജ്, കെ.പി. ശ്രീധരൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർ കൗൺസിലർ എന്നിവർ സന്നിഹിതരായിരുന്നു.
