ബoഗളൂരുവിലെ ലഹരി കച്ചവടക്കാരായ രണ്ട് യുവാക്കൾ കോഴി ക്കോട് പിടിയിൽ

ബoഗളൂരുവിലെ ലഹരി കച്ചവടക്കാരായ രണ്ട് യുവാക്കൾ കോഴിക്കോട് കാരന്തൂരിൽ പിടിയിലായി. കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം MDMA യുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഡംബര ഹോട്ടലുകളിൽ മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

.
കാസർകോഡ് സ്വദേശി മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് പി. എൻ (24) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ നിതിൻ എ യുടെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും ചേർന്ന് പിടികൂടിയത്.
.

.
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, എസ്.ഐ അബ്ദുറഹ്‌മാൻ, കെ, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, ലതീഷ് എം.കെ സരുൺകുമാർ പി.കെ, ഷിനോജ്, എം, ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, മഷ്ഹൂർ കെ.എം, ദിനീഷ് പി.കെ, അതുൽ ഇ, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ജിബിഷ കെ, Scpo വിജേഷ്, ജംഷീർ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
