KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് ലോറിയിലിടിച്ച് കൊയിലാണ്ടി സ്വദേശിയടക്കം രണ്ട് യുവാക്കൾ മരിച്ചു

കൊയിലാണ്ടി: ബൈക്ക് ലോറിയിലിടിച്ച് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം, ചെറിയപുരയിൽ യദുലാൽ പി.കെ (17) തലശ്ശേരി തലായി സ്വദേശി നിധീഷ് (20) ആണ് മരണമടഞ്ഞത്. മാക്കൂട്ടം പാറാൽ ആചുക്കുളം പഴയ പോസ്റ്റാഫീസിനു സമീപം വെച്ചാണ്  വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഇതിൽ നിധീഷ് തൽക്ഷണം മരണമടഞ്ഞു. പരിക്കേറ്റ യദുലാലിനെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഗുരുതരമായതിനാൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പുലർച്ചെ മരണമടയുകയായിരുന്നു.
  • ഇന്ന് സ്കൂളിന് അവധി
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. പ്ലസ്ല് വൺ വിദ്യാർത്ഥിയായിരുന്നു യദുലാൽ. സ്കൂൾ ഫുട്ബോൾ ടീമിലെ അംഗമാണ്. ഇത്തവണ സുബ്രതോ കപ്പ് നേടി കൊയിലാണ്ടി ജി.വി.എച്ച്.എസ്. ജേതാക്കളായിരുന്നു അതിലെ ടീം അംഗമാണ്, യദുലാലിൻ്റെ ഗോൾകീപ്പിംഗ് മികവിലൂടെയായിരുന്നു വിജയം. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.ന് ഇന്ന് അവധി നൽകി. ലാലു-ധന്യ ദമ്പതികളുടെ മകനാണ്. സഹോദരി: ദിയ, തലായി ശിവനന്ദനത്തിൽ പി.പി. രവീന്ദ്രൻ്റെയും നിഷയുടെയും മകനാണ്. സഹോദരങ്ങൾ വിജേഷ്, വിനിഷ,
Share news