KOYILANDY DIARY.COM

The Perfect News Portal

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട്പേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയും; കൂട്ടുപ്രതിയും പോലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ക്ലീനറായ ആദ്വൈത് എന്ന കണ്ണൻ, കൂട്ടുപ്രതി മണികണ്ഠനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മണികണ്ഠൻ നേരത്തെ സ്വന്തം സഹോദരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ്. ഇയാളുടെ പേരിൽ അബ്കാരി കേസ്സും ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. കൊല്ലത്ത് നിന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി. പയ്യോളി ഇറങ്ങി വടകരയിലേക്ക് ബസ് കയറുകയായിരുന്നു. വിവരം പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വിട്ടുകാരെ  അറിയിച്ചത്.

 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകര വെച്ച് ഇവരെ കണ്ടെത്തി. എന്നാൽ കണ്ണൻ ബൈക്കിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപിൻ്റെ തന്ത്രപരമായ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂനിയർ എസ്.ഐ. അരവിന്ദൻ സി.പി.ഒ. ഗംഗേഷ്, എം.എസ്.പി.യിലെ വിജീഷ്, സരിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Advertisements
Share news