KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടില്‍ ജയിലില്‍ കഴിയുന്നവരാണ് ഏറ്റുമുട്ടിയത്. ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിജെപി പ്രവര്‍ത്തകനായ ബാര്‍ബറെ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

Share news