സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് എ സജീവ് കുമാർ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ എ ലളിത മുഖ്യാതിഥിയായി.
.

.
ഡി ഐ നിഖിൽ ക്യാമ്പ് വിശദീകരണം നടത്തി. റജിന സംസാരിച്ചു. എഎസ്ഐ റകീബ് മണിയൂർ, അജീഷ് ബാലകൃഷ്ണൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ടി ഷജിത സ്വാഗതവും എഫ് എം നസീർ നന്ദിയും പറഞ്ഞു.
.

