നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ടു പേർ പിടിയിൽ. ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്വദേശി എടക്കണ്ടി വീട്ടിൽ ബിനീഷ് (46 വയസ്സ്), ഫറോക്ക് നല്ലൂർ സ്വദേശി അറക്കൽ വീട്ടിൽ ഗിജേഷ് കുമാർ (47) എന്നിവരെയാണ് നല്ലളം പോലീസ് പിടികൂടിയത്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുവണ്ണൂർ കരുണാ ആശുപത്രിക്ക് സമീപം TGCA കൊമേഴ്സ് അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫാമിലി സ്റ്റോർ എന്ന പലചരക്ക് കടയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
.

.
വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നല്ലളം പോലീസ് റെയ്ഡ് നടത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ഓളം ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. ഇവരിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നവരുടെ വിവരങ്ങൾ നല്ലളം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
.

.
നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സാംസൺ, സുഭഗ, SCPO രജ്ഞിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
