KOYILANDY DIARY.COM

The Perfect News Portal

13.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ട്‌ പേർ എക്‌സൈസ്‌ പിടിയിൽ. കെ എൽ 01 എക്യൂ 4222 നമ്പർ ഇൻഡിഗോ കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തിയ 13.5 കിലോ ഗ്രാം കഞ്ചാവുമായി നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരെയാണ്‌ പിടികൂടിയത്‌.

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, ഡി എസ്‌ മനോജ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം വിശാഖ്, എം എം അരുൺകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്‌, രജിത്ത്‌ ആർ നായർ, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപും പാർട്ടിയുംആണ്‌ പരിശോധന നടത്തിയത്‌.

 

Share news