KOYILANDY DIARY.COM

The Perfect News Portal

സർവകലാശാലകളിലും കലാലയങ്ങളിലും സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; ശശികുമാർ

സർവകലാശാലകളിലും കലാലയങ്ങളിലും എല്ലാം സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ. മനുഷ്യത്വമില്ലാത്ത പ്രവർത്തികളുടെ മേഘം ആണ് നമുക്ക് മുകളിൽ എന്നും നിങ്ങൾ ആണ് രാജ്യത്തിൻ്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാ​ഗമായി സം​ഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികുമാർ.

ഇടതുപക്ഷം ആണ് സംഘപരിവാർ ഭീകരതക്കെതിരെ നേരിട്ട് ശബ്ദം ഉയർത്തുന്നത്. അത് തടയുന്നവർക്കെതിരെ ശബ്ദമുയർത്തണം. ലോകത്തിൻ്റെ എല്ലാ ഇടത്തും അനീതിക്കെതിരെ ശബ്ദമയർത്തുന്നവരാണ് യുവ ജനങ്ങൾ. യുവാക്കൾ ഡിജിറ്റൽ ഉപയോഗത്തെ പറ്റി നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.

 

സോഷ്യൽ മീഡിയ ഉപയോഗം എല്ലാം നല്ല നിലയിലാണ്. പക്ഷേ ബിജെപി ഇതിലൂടെ ചരിത്രങ്ങൾ മാറ്റി മറിക്കുന്നു. അവർ സത്യത്തെ വളച്ചൊടിക്കുന്നു. പലപ്പോഴും സത്യമേത് എന്ന് അറിയാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. നിങ്ങൾ എന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കണം. നിങ്ങൾ എന്നും സത്യത്തിന്റെ ഒപ്പം നിൽക്കുന്നവർ ആയിരിക്കണം എന്നും ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു.

Advertisements
Share news