തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കി
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം പി മെഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കി. ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്‌ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്. ബംഗാളിലെ കൃഷ്‌ണനഗർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് മെഹുവ. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

