കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന് ലഭിച്ചു. തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ചാണ് തൃക്കാർത്തിക പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് കാവാലം ശ്രീകുമാർ.

സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ട്രസ്റ്റി ബോർഡ് അറിയിച്ചു. കാർത്തികവിളക്ക് ദിനമായ നവംബർ 27 വൈകുന്നേരം പുരസ്കാര സമർപ്പണം നടക്കും.
