യു എസ് എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യു എസ് എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗൺസിലർ വത്സരാജ് കേളോത്ത്, ബിജു ഡി.കെ. സി അരവിന്ദൻ എന്നിവർ ആശംസകൾ നേർന്നു. രമേശൻ വലിയാട്ടിൽ സ്വാഗതവും എ. അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
