വ്യാപാരി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ പതാക ഉയർത്തി വ്യാപാരിദിന പ്രതിജ്ഞയെടുത്തു. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ്, വനിതവിങ്ങ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദൻ, യൂത്ത് വിങ്ങ് പ്രസിഡണ്ട് സുഹൈൽ, റിയാസ് അബൂബക്കർ, ടി പി ഇസ്മായിൽ, ജെ കെ ഹാഷിം, ഷൗക്കത്ത്, പ്രബീഷ് കുമാർ, ടി എ സലാം, ഉഷ മനോജ്, റോസ് ബന്നറ്റ്, ജസ്ന, ശിഖ എന്നിവർ പങ്കെടുത്തു.
